ഭരണ തുടര്‍ച്ചയുണ്ടായാല്‍ ചൈനീസ് മാതൃക, സോഷ്യല്‍ മീഡിയ രംഗം പൊളിച്ചെഴുതാന്‍. . ?

By ടി അരുണ്‍കുമാര്‍ (dailyhunt.in) [TRANSLATE]- മോദി സര്‍ക്കാറിന് 2019-ല്‍ ഭരണ തുടര്‍ച്ചയുണ്ടായാല്‍ ചൈനീസ് മാതൃകയില്‍ സോഷ്യല്‍ മീഡിയകളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് സൂചന.

പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഇന്റര്‍നെറ്റ്, ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളെ കൊണ്ടു വരണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഐ.ടി വിഭാഗത്തില്‍ നിന്നാണ് ഉയര്‍ന്നിരിക്കുന്നത്.

ചൈനയിലെ സോഷ്യല്‍ മീഡിയ സെന്‍സര്‍ഷിപ്പ് സ്വകാര്യ പൊതുമേഖലകളുടെ പങ്കാളിത്തത്തിലാണ് നടക്കുന്നത്, ഭരണകൂടം നിര്‍ണ്ണയിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ട് കറങ്ങിത്തിരിയാന്‍ മാത്രമേ ഇന്റര്‍നെറ്റ് കമ്ബനികള്‍ക്ക് സാധിക്കുകയുള്ളൂ. സര്‍ക്കാറിന്റെ താളത്തിനൊത്ത് തുള്ളിയില്ലെങ്കില്‍ രാജ്യ ദ്രോഹികളെ സഹായിക്കുന്നുവെന്ന കുറ്റമാരോപിച്ച്‌ കമ്ബനി അടച്ചിടാന്‍ കഴിയും.

സര്‍ക്കാര്‍ എജന്‍സികളും, ഉദ്യോഗസ്ഥരും നല്‍കുന്ന സൂചകപദങ്ങള്‍ സോഫ്റ്റ്‌വെയറിലേക്ക് ഫീഡ് ചെയ്തുകൊണ്ടാണ് ഭൂരിപക്ഷം ഇന്റര്‍നെറ്റ് കമ്ബനികളും ഈ സെന്‍സറിംഗ് നടത്തുന്നത്. സൂചകപദങ്ങളില്ലാത്ത പോസ്റ്റുകള്‍ സ്വീകരിക്കപ്പെടുകയും മറ്റുള്ളവ പരിശോധനക്കു വെക്കുകയോ അല്ലെങ്കില്‍ അപ്രത്യക്ഷമാവുകയോ ചെയ്യും.

സോഷ്യല്‍ മീഡിയ നിരീക്ഷിക്കാനും അന്വേഷണഫലം മേലുദ്യോഗസ്ഥരെ അറിയിക്കാനുമായ് 20 ലക്ഷത്തോളം ഇന്റര്‍നെറ്റ് ഒപീനിയന്‍ അനലിസ്റ്റുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് 2013 ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ക്കാറിനെ കുറ്റപ്പെടുത്താനുള്ള അവകാശമൊക്കെ ചൈനയില്‍ എല്ലാവര്‍ക്കുമുണ്ട്, പക്ഷെ ഒരേ ചിന്താഗതിക്കാരുമായി കൂട്ടു കൂടാനോ, ചര്‍ച്ച നടത്താനോ സാധ്യമല്ല. ‘കളക്ടീവ് ആക്ഷന്‍’ എന്നതുമായ് സാമ്യമുള്ള കൂട്ട പ്രകടനം, ബഹുജന സമ്മേളനം, ഓണ്‍ലൈന്‍ കാമ്ബയിന്‍ തുടങ്ങിയ വാക്കുകളടങ്ങിയ പോസ്റ്റുകള്‍ പുറംലോകം കാണില്ല. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുകയെന്ന നിര്‍ദ്ദേശമാണ് കമ്ബനികള്‍ നല്‍കുന്നത്.

ഇപ്പോഴേ പരിഷ്‌ക്കാരത്തെ കുറിച്ച്‌ പറഞ്ഞ് സോഷ്യല്‍ മീഡിയയെ എതിരാക്കുന്നത് തിരിച്ചടിയാവുമെന്ന് കണ്ട് അതീവ രഹസ്യമായാണ് ഇതുസംബന്ധമായ ഉന്നതതല ചര്‍ച്ചകള്‍ പോലും നടന്നതെന്നാണ് സൂചന.

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന്റെ പിന്നാലെയാണ് പുതിയ ആലോചനയെന്നതും പ്രസക്തമാണ്.

കേന്ദ്രത്തിന്റെ വിലയിരുത്തലില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിവരങ്ങള്‍ അറിയുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. മുഖ്യധാരാ പത്രങ്ങളുടെയും ചാനലുകളുടെയും പോലും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കാണ് കൂടുതല്‍ പ്രേക്ഷകര്‍ എന്നതും കേന്ദ്രം വിലയിരുത്തുന്നു.

അത് കൊണ്ടു തന്നെ, ഏറ്റവും അധികം ജനങ്ങളെ സ്വാധീനിക്കുന്ന സോഷ്യല്‍ മീഡിയകള്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വരണമെന്ന് ബി.ജെ.പിയിലെ ഒരു വിഭാഗവും ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. more>

Related>
kbn.net.in was blocked multiple times.

Similar Posts:

Facebooktwittergoogle_plusredditpinterestlinkedintumblrmail

Leave a Reply